ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Crime
യു.പിയില്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ദളിത് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 12:32pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ക്ഷേത്രത്തിലെത്തിയ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ഇവര്‍ കനോടൊപ്പം നൈമിഷ്യാരണ്യ ധം ക്ഷേത്രത്തിലേക്ക് എത്തിയപ്പോളാണ് സംഭവം. പതികളായ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ക്ഷേത്ര ജീവനക്കാരാണെന്നാണ് സൂചന.

രാമൂ, പത്ര് കശ്യപ്, രമേഷുര്‍ കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും എസ്.സി, എസ്.ടി ആക്ടുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്കായി യുവതിയെ സീതാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണ്; വിവാദ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരണവുമായി അമല്‍ ഉണ്ണിത്താന്‍

അമാവസി പ്രാര്‍ത്ഥനകള്‍ക്കായാണ് യുവതി ക്ഷേത്രത്തിലെത്തിയിരുന്നതെന്ന് മിഷ്‌രിഖ് പൊലീസ് സ്റ്റേഷന്‍ എസ്.ഐ അശോക് കുമാര്‍ സിങ് പറഞ്ഞു. ഫോറന്‍സിക് തെളിവുകളടക്കം ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Advertisement