ചിറ്റോര്‍ഘര്‍: മൂന്നു ദളിത് ബാലന്മാരെ നഗ്നരാക്കി ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ഇവരെ നഗ്നരാക്കിയശേഷം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ചുറ്റുംകൂടിയിരിക്കുന്നവരോട് മാപ്പിരന്നിട്ടും അവര്‍ ആക്രമണം തുടരുകയാണ് ചെയ്തത്. പിന്നീട് ഇവര്‍ക്കെതിരെ ബൈക്കോ മോഷണം ആരോപിച്ച് പോലീസ് കേസെടുക്കുകയും ജുവനൈല്‍ ഹോമിലേക്ക് അയക്കുകയും ചെയ്തു.
കുട്ടികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരനായ ആളുടെ ബൈക്ക്
Don”t Miss: പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ നടത്തിയ നാടകമെന്ന് പാക് അന്വേഷണ സംഘം
മോഷ്ടിച്ചു എന്നാരോപിച്ചാണ് ഈ കുട്ടികളെ തല്ലിച്ചതച്ചത്.
നാലു മണിക്കൂറോളം ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. 42 ഡിഗ്രിയോളം ചൂടുള്ള ഗ്രൗണ്ടില്‍ ഇവരെ നഗ്നരാക്കി നിര്‍ത്തുകയും അവഹേളിക്കുകയും ചെയ്തു.
ഇവരെ പിന്നീട് പോലീസ് രക്ഷിക്കുകയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വൈകുന്നേരം മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്യുകയും ചെയ്തു.
കുട്ടികള്‍ കുറ്റസമ്മതം നടത്തിയതായും ബൈക്ക് തിരിച്ചുകിട്ടിയതായും പോലീസ് പറയുന്നു.
രാജസ്ഥാനിലെ ഏറ്റവും അവഗണ നേരിടുന്ന കാഞ്ഞാല്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികള്‍. ഭ്രഷ്ടുകല്‍പ്പിക്കപ്പെട്ടവരെപ്പോലെയാണ് സമൂഹം ഇവരെ പരിഗണിക്കുന്നത്.
