നമുക്ക് കഴിക്കാനിഷ്ടമുള്ള നിരവധി ആഹാരങ്ങളുണ്ട്. എന്നാല്‍ ഈ ആഹാരസാധനങ്ങളില്‍ മിക്കതിലും ഉപ്പും, കൊഴുപ്പും, കൊളസ്‌ട്രോളുമൊക്കെയുണ്ടാവും. അതുകൊണ്ടുതന്നെ ഹൃദ്രോഗമുള്ളവര്‍ ഇത്ുപോലുള്ള ആഹാരങ്ങള്‍ കഴിക്കാനാവില്ല.
കൊളസ്‌ട്രോള്‍ ധാരാളമുള്ള ചില ആഹാരങ്ങളുണ്ട്. നമ്മള്‍ തീര്‍ച്ചയായും ഉപേക്ഷിക്കേണ്ട ഇത്തരത്തിലുള്ള പത്ത് ആഹാര സാധനങ്ങളിതാ.
പുറംതോടുള്ള മത്സ്യങ്ങള്‍
ഞണ്ട്, കല്ലുമ്മക്കായ പോലെ തോടുള്ള മത്സ്യങ്ങളില്‍ കൊളസ്‌ട്രോള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കഴിക്കുന്ന അളവിനനുസരിച്ച് കൊളസ്‌ട്രോളിന്റെ അളവ് കൂടും.
ഉദാഹരണമായി വലിയ ഞണ്ടിന്റെ കാലുകളില്‍ 71 മിലി ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. വലിയ ചെമ്മീനില്‍ 61 മിലിഗ്രാം കൊളസ്‌ട്രോളാണുള്ളത്.
ക്രീം ചീസ്
പ്രഭാത ഭക്ഷണമായി ക്രീം ചീസ് കഴിക്കാന്‍ മിക്കയാളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഒരു ചെറിയ ക്രീം ചീസില്‍ അടങ്ങിയിരിക്കുന്നത് 27 മിലി ഗ്രാം കൊളസ്‌ട്രോളാണ്. അപ്പോള്‍ ഒരാള്‍ കഴിക്കുന്ന ആകെ ക്രീസിലെ കൊളസ്‌ട്രോളിന്റെ അളവ് ഞെട്ടിക്കുന്നതായിരിക്കും.
കാവിയര്‍ ( മീന്‍മുട്ട)
കാവിയര്‍ വിലയേറിയതാണെങ്കില്‍ അത് ദിവസവും കഴിക്കുന്ന ധാരാളം ആളുകളുണ്ട്. കൊളസ്‌ട്രോളം, ഉപ്പും ധാരാളം അടങ്ങിയ ആഹാരമാണിത്. കൊളസ്‌ട്രോള്‍ ധാരാളമുള്ളവര്‍ കാവിയര്‍ കഴിക്കുന്നത് ഒഴിവാക്കണം. 100 ഗ്രാം കാവിയറില്‍ 588മിലി ഗ്രാം കൊളസ്‌ട്രോളാണ് അടങ്ങിയിരിക്കുന്നത്.
കാവിയര്‍ ( മീന്‍മുട്ട)
കാവിയര്‍ വിലയേറിയതാണെങ്കില്‍ അത് ദിവസവും കഴിക്കുന്ന ധാരാളം ആളുകളുണ്ട്. കൊളസ്‌ട്രോളം, ഉപ്പും ധാരാളം അടങ്ങിയ ആഹാരമാണിത്. കൊളസ്‌ട്രോള്‍ ധാരാളമുള്ളവര്‍ കാവിയര്‍ കഴിക്കുന്നത് ഒഴിവാക്കണം. 100 ഗ്രാം കാവിയറില്‍ 588മിലി ഗ്രാം കൊളസ്‌ട്രോളാണ് അടങ്ങിയിരിക്കുന്നത്.
താറാവിറച്ചി
ധാരാളം പ്രൊട്ടീനും, ഇരുമ്പും, വിറ്റാമിന്‍ ബിയും അടങ്ങിയിരിക്കുന്ന വ്യത്യസ്തമായ രുചിയിലുള്ള ഇറച്ചിയാണ് താറാവിന്റേത്. ഇവയ്ക്ക്് പുറമേ ഇതില്‍ ധാരാളം കൊളസ്‌ട്രോളും അടങ്ങിയിട്ടുണ്ട്. ഒരു ശരാശരി വലുപ്പമുള്ള താറാവിറച്ചിയില്‍ 100 മിലിഗ്രാം കൊളസ്‌ട്രോളാണ് അടങ്ങിയിരിക്കുന്നത്.
ഐസ്‌ക്രീം
ഐസ്‌ക്രീമിലെ പാലിന്റെ സാന്നിധ്യമാണ് അതിനെ കൊളസ്‌ട്രോള്‍ ധാരാളമുള്ള ആഹാരസാധനങ്ങളുടെ ഗണത്തില്‍പെടുത്തുന്നത്. ഫ്‌ളേവേഴ്‌സ് ചേര്‍ത്ത ഐസ്‌ക്രീമുകളിള്‍ കൊളസ്‌ട്രോളിന്റെ അളവ് സാധാരണ ഐസ്‌ക്രീകളിലേതിനേക്കാള്‍ കൂടുതലാണ്.
മുട്ട
മറ്റേത് ആഹാരസാധനങ്ങളിലേക്കാളും കൊളസ്‌ട്രോള്‍ കൂടുതലാണ് കോഴിമുട്ടയില്‍. 100 ഗ്രാം മുട്ടയില്‍ 1234 മിലിഗ്രാം കൊളസ്‌ട്രോളാണുള്ളത്.
നെയ്യ് ചേര്‍ത്ത ആഹാരം
നമുക്കിഷ്ടപ്പെട്ട കെയ്ക്കുകളിലും ഡെസേര്‍ട്ടുകളിലുമെല്ലാം നെയ് ചേര്‍ക്കാറുണ്ട്. 1 ടേബിള്‍ സ്പൂണ്‍ നെയ്യില്‍ 30 ഗ്രാം കൊളസ്‌ട്രോളാണ് അടങ്ങിയിരിക്കുന്നത്. ദിവസവും ശരീരത്തിന് ഒരുദിവസം താങ്ങാവുന്ന കൊളസ്‌ട്രോളിന്റെ 10% അധികം.
ബര്‍ഗര്‍
ബര്‍ഗറില്‍ 100 മുതല്‍ 150 മിലിഗ്രാം വരെ കൊളസ്‌ട്രോളാണ് അടങ്ങിയിരിക്കുന്നത്.
ചെമ്മീന്‍
ഫാറ്റിന്റെ അളവ് കുറവായതിനാല്‍ ഡയറ്റില്‍ ശ്രദ്ധിക്കുന്ന മിക്കയാളുകള്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ചെമ്മീന്‍. എന്നീ ചെമ്മീനിലും കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെന്നാണ് പറയുന്നത്.
പന്നിയിറച്ചി
കൊളസ്‌ട്രോളിന് പുറമേ ഉപ്പും ധാരാളം അടങ്ങിയ ആഹാരസാധനമാണ് പന്നിയിറച്ചി
