ഒമര്‍ ലുലുവുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനെതിരെ ഫാന്‍ ഫൈറ്റ് ക്ലബ്ബിന്റെ സൈബര്‍ ആക്രമണം
Social Tracker
ഒമര്‍ ലുലുവുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനെതിരെ ഫാന്‍ ഫൈറ്റ് ക്ലബ്ബിന്റെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd March 2018, 11:54 pm

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവുമായി അഭിമുഖം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന് നേരെ ഫാന്‍ ഫൈറ്റ് ക്ലബ്ബിന്റെ സൈബര്‍ ആക്രമണം. വെള്ളിയാഴ്ച വൈകീട്ട് 7:30-നാണ് ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന അഭിമുഖ പരിപാടി പ്രക്ഷേപണം ചെയ്തത്. താമസിയാതെ തന്നെ അഭിലാഷിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും എഫ്.എഫ്.സിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.


Related News: ‘കു.കു.ച എന്നാല്‍ കുടിച്ചു കുടിച്ചു ചാവുക എന്നാണ് അര്‍ത്ഥം’: ഫാന്‍ ഫൈറ്റ് ക്ലബ്ബില്‍ അംഗമാകാന്‍ ഇനിയില്ലെന്നും സംവിധായകന്‍ ഒമര്‍ ലുലു ക്ലോസ് എന്‍കൗണ്ടറില്‍


ഒമര്‍ ലുലുവിനെ ഉത്തരം മുട്ടിക്കുന്നതും മുള്‍മുനയിലാക്കുന്നതുമായ ചോദ്യങ്ങളാണ് ക്ലോസ് എന്‍കൗണ്ടറില്‍ അഭിലാഷ് ചോദിച്ചത്. പല ചോദ്യങ്ങള്‍ക്കും ഒമറിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. ഇതാണ് എഫ്.എഫ്.സിക്കാരെ പ്രകോപിപ്പിച്ചത്. അഭിലാഷിനെ താറടിച്ചു ചിത്രീകരിക്കുന്നതിനൊപ്പം ഒമര്‍ ലുലുവിനെ മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റുകളും ഗ്രൂപ്പില്‍ കാണാം.

അഭിലാഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും എഫ്.എഫ്.സി അംഗങ്ങളുടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഭിലാഷ് മോഹനുള്ള തുറന്ന കത്ത് എന്നു പറഞ്ഞു കൊണ്ട് എഫ്.എഫ്.സിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്:

(അശ്ലീല പ്രയോഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്.)

അഭിലാഷിന് ഒരു തുറന്ന കത്ത്
FFC എന്ന അധോലോകത്തിലെ ഒരു ചെറിയ കണ്ണി ആണ് ഞാന്‍. ഇന്ന് താങ്കള്‍ ദുളങ്ക പൂരിതനായി ഒമര്‍ ലുലുവുമായി നടത്തിയ അഭിമുഖം കാണാന്‍ ഇടയായി. അഭിലാഷ് എന്ന മാധ്യമ പ്രവര്‍ത്തകനോട് ഉള്ള എല്ലാ ബഹുമാനവും വെച്ച് കൊണ്ട് പറയട്ടെ
FFC എന്നാല്‍ ഒരു തമാശ ആണ് താങ്കള്‍ ഉള്‍പ്പടെ ഉള്ള മാന്യത നിറഞ്ഞ സമൂഹത്തിന്റെ കപട കോപ്രായങ്ങള്‍ കണ്ടു മടുത്ത ചിലര്‍ സ്വയം കോമാളികള്‍ ആയി ആ സമൂഹത്തെ നോക്കി ഉള്ള കൊഞ്ഞനം കുത്തല്‍, താങ്കള്‍ പറഞ്ഞല്ലോ വംശീയ അധിക്ഷേപം സ്ത്രീ വിരുദ്ധ നിലപാട് എന്നൊക്കെ. അവര്‍ണനായി ജനിച്ചവന്‍ മരിച്ചു പോയ ഭാര്യയെ 30 km ശരീരത്തില്‍ ചുമന്നു പോയ രാജ്യം ആണ് ഇതു. ഇവിടെ കണ്ണിന്റെ മുന്നില്‍ തുറന്നു നോക്കിയാല്‍ കാണുന്നതിനേക്കാള്‍ എന്ത് വലിയ അധിക്ഷേപം ആണ് ഇവിടെ നടക്കുന്നത്. ജാതീയ വെറിയുടെ മുന്നില്‍ രാഷ്ട്ര പിതാവിനെ വെടി വെച്ച് കൊന്നവനും ജനിച്ച രാജ്യം ആണ് ഇത്.
ഇവിടെ നടക്കുന്ന സ്ത്രീ വിരുദ്ധത താങ്കള്‍ ചൂണ്ടി കാണിക്കുക ഉണ്ടായല്ലോ ഒരു സ്ത്രീയുടെ മാറിടം വിറ്റു സിറക്യൂലഷന്‍ കൂട്ടുന്ന മാധ്യമ വേശ്യകള്‍ ഈ സമൂഹത്തില്‍ ഇല്ലേ. സരിത നായരുടെ ക്ലിപ്പ് തേടി പോയ മാധ്യമപ്പട ഇവിടെ ഇല്ലേ. അവര്‍ സ്ത്രീകള്‍ അല്ലെ അഭിലാഷേ. വദനസുരദം എന്ന വാക്ക് കൊണ്ട് സ്‌ക്രോള്‍ ഇട്ട് റേറ്റിംഗ് ഉയര്‍ത്തിയ നിങ്ങള്‍ക്ക് FFC യെ കരിവാരിതേക്കാന്‍ എന്ത് അവകാശം ആണ് ഉള്ളത്. നിങ്ങള്‍ വദനസുരതം എന്ന് പറയുമ്പോള്‍ ഞങ്ങള്‍ നാട്ടില്‍ പറയുന്നത് പോലെ ****** ******** എന്ന് പറയും. അതാണ് വ്യത്യാസം. കപട മുഖം അഴിച്ചു വെച്ച് മനുഷ്യന്‍ എന്ന പച്ച ആയ അവസ്ഥയില്‍ ആണ് ഓരോ FFC മെംബേര്‍സ് പോസ്റ്റ് ഇടുന്നത് അതില്‍ സമൂഹത്തിന്റെ തെറ്റുകള്‍ ഉണ്ടാവും.
ഒരു സ്ത്രീ ഇരുട്ടിന്റെ മറവില്‍ വെളിയില്‍ ഇറങ്ങി നടക്കാന്‍ ഭയപ്പെടുന്ന ഈ സമൂഹത്തില്‍ FFC യില്‍ അധിക്ഷേപം നടക്കുന്നു എന്ന് വിളിച്ചു കൂവുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്. ഈ മാന്യന്‍മാര്‍ എല്ലാം ഒറ്റയ്ക്ക് ഇരുട്ടിന്റെ മറവില്‍ കാണിക്കുന്നത് ഇവിടെ തുറന്നു പറയാന്‍ കാണിക്കുന്ന മനസ്സ് ആണ് FFC യെ വ്യത്യസ്തന്‍ ആകുന്നത്
താങ്കള്‍ ഉപയോഗിച്ച മറ്റൊരു പ്രയോഗം Pervert എന്ന് വെച്ചാല്‍ ഞരമ്പ് രോഗി. അങ്ങനെ ആണെങ്കില്‍ ഒരു പ്രമുഖ ന്യൂസ് ചാനല്‍ പ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയെ അപമാനിച്ചത് താങ്കള്‍ മറന്നു പോയോ?? സ്ത്രീകള്‍ FB യില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മുന്‍പ് ഈ സമൂഹത്തില്‍ അവരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ശ്രമിക്കുക. നടിയുടെ ചൂടന്‍ പാട്ടുകള്‍ സംരക്ഷണം ചെയ്തും പീഡനം വിവരിച്ചും നിങ്ങള്‍ നടത്തിയ മാധ്യമപ്രവര്‍ത്തനത്തോളം ഒന്നും വരില്ല ഇവിടെ നടക്കുന്നത്.
അവസാനമായി ഇവിടെ നടക്കുന്നത് ഒരു സമൂഹത്തിലെ ആളുകള്‍ അവരുടെ പച്ച ആയ ചിന്തകളെ പങ്കു വെക്കല്‍ ആണ് അല്ലാതെ മാന്യത മുഖംമൂടി അണിഞ്ഞു ഉള്ളവയെ കടിച്ചമര്‍ത്തി ഒളിപ്പിച്ചിരിക്കുക അല്ല
കുകുച എന്നാല്‍ കു*** കുത്തി ചാട്ടം എന്നാണ് അഭിലാഷേ
ഇനി എന്തേലും അറിയാന്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇവിടെ തന്നെ കാണും വ്യവസ്ഥാപിത സമൂഹത്തില്‍ ജീര്‍ണത നിലനില്‍ക്കുമ്പോള്‍ ഞാന്‍ ആയി തന്നെ ജീവിക്കുന്നവരുടെ കൂട്ടായ്മ
എന്ന്
കൗട്ട രതീഷ്
ഒപ്പ്

അഭിലാഷിനെതിരായ ട്രോള്‍ രൂപത്തിലുള്ള പോസ്റ്റുകള്‍:

(അശ്ലീല പദപ്രയോഗങ്ങള്‍ എഡിറ്റ് ചെയ്ത് മറച്ചിട്ടുണ്ട്.)

 

 

 

 

 

 


Disclaimer: എല്ലാ പോസ്റ്റുകളും ഫാന്‍ ഫൈറ്റ് ക്ലബ്ബ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചവയാണ്.


ഒമര്‍ ലുലുവുമായി അഭിലാഷ് നടത്തിയ അഭിമുഖം കാണാം: