കോഴിക്കോട്: വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ സൈബര്‍ ആക്രമണം. കുമ്പസാര വിഷയത്തില്‍ കമ്മീഷന്റെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് സൈബര്‍ ആക്രമണം.

ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിനെക്കുറിച്ചാണ് പരാമര്‍ശങ്ങള്‍. ജോസഫൈന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും അശ്ലീല പരാമര്‍ശങ്ങളുണ്ട്.

ALSO READ: വ്യാജപ്രചരണം നടത്തിയവര്‍ കുടുങ്ങും; ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുത്തു

നേരത്തെ പള്ളികളിലെ കുമ്പസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ പിന്നീട് പ്രതികരിക്കുമെന്നായിരുന്നു അറിയിച്ചത്.

ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ കുമ്പസാര വിഷയത്തില്‍ സ്വീകരിക്കാത്തതെന്ന് ചോദിച്ചാണ് ജോസഫൈനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത്.

നേരത്തെ ഹനാന്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.