ശ്രീജ നെയ്യാറ്റിന്‍കരയുടെ പേരില്‍ ഫേക്ക് അക്കൗണ്ട്, വ്യാപകമായി അശ്ലീല മെസേജുകളും കോളുകളും, പിന്നില്‍ കോണ്‍ഗ്രസുകാരെയും സംശയിക്കുന്നെന്ന് ശ്രീജ
Kerala News
ശ്രീജ നെയ്യാറ്റിന്‍കരയുടെ പേരില്‍ ഫേക്ക് അക്കൗണ്ട്, വ്യാപകമായി അശ്ലീല മെസേജുകളും കോളുകളും, പിന്നില്‍ കോണ്‍ഗ്രസുകാരെയും സംശയിക്കുന്നെന്ന് ശ്രീജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th August 2020, 12:47 pm

പൊതുപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയ്ക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി അശ്ലീല മെസേജുകളും കോളുകളും. ടെലഗ്രാം ഗ്രൂപ്പില്‍ ഇവരുടെ നമ്പര്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉപയോഗിച്ചതിനു ശേഷമാണ് ശ്രീജ നെയ്യാറ്റിന്‍കരയുടെ വാട്‌സ്ആപ്പില്‍ അശ്ലീല മെസേജുകളും കോളുകളും വന്നത്. 128 ഓളം പേരെ ഇതിനകം ബ്ലോക്ക് ചെയ്‌തെന്നാണ് ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

അശ്ലീല മെസേജ് അയച്ചവരുടെ സ്‌ക്രീന്‍ ഷോട്ടും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ സമാനമായി സംഘപരിവാറില്‍ നിന്നും തനിരക്കെതിരെ നീക്കം നടന്നിരുന്നെങ്കിലും ഇത്തവണ വിഷയത്തില്‍ സംഘപരിവാറിനെ മാത്രമല്ല സംശയിക്കുന്നതെന്നും കോണ്‍ഗ്രസുകാരെയും സംശയിക്കുന്നുണ്ടെന്നും അവരുടെ പേരു വിവരങ്ങളും ഇവരെ സംശയിക്കാനുള്ള കാരണവും പൊലീസിനു കൈമാറിയിട്ടുണ്ടെന്നും ശ്രീജ നെയ്യാറ്റിന്‍കര വ്യക്തമാക്കി.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,

സ്ഖലിച്ച പുരുഷ ലിംഗങ്ങള്‍ കൊണ്ട് എന്റെ വാട്‌സ്ആപ് നിറഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇതുവരെ 128 പേരെയാണ് വാട്‌സാപ്പില്‍ ഞാന്‍ ബ്‌ളോക് ചെയ്തത് … തങ്ങളുടെ സ്ഖലിച്ച ലിംഗങ്ങളുടെ ഫോട്ടോയിലൂടെയും ഫോണ്‍ കാള്‍, വാട്‌സ്ആപ് ഓഡിയോ – വീഡിയോ കാള്‍ തുടങ്ങിയവയിലൂടെയും തങ്ങളുടെ ലൈംഗികാവശ്യം എന്റെ വാട്‌സാപ്പില്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ് ഈ ആണ്‍ കൂട്ടങ്ങള്‍.
സ്ത്രീകളെ രാഷ്ട്രീയമായി നേരിടാന്‍ ശേഷിയില്ലാത്ത അധഃപതിച്ച ആണ്‍ കൂട്ടങ്ങള്‍ എന്റെ പേരുപയോഗിച്ച് ക്രിയേറ്റ് ചെയ്ത ടെലഗ്രാം ഐ ഡി യില്‍ എന്റെ ഫോണ്‍ നമ്പരും ആഡ് ചെയ്തിട്ടാണ് ഈ ‘പോരാട്ടം’ നടത്തിക്കൊണ്ടിരിക്കുന്നത്….
വെളുപ്പാന്‍ കാലം മുതല്‍ തുരു തുരാ കാളുകള്‍ വന്നപ്പോള്‍ കരുതിയത് സംഘികള്‍ മുന്‍പ് ചെയ്തപോലെ ഏതെങ്കിലും പോണ്‍ സൈറ്റില്‍ എന്റെ നമ്പര്‍ വീണ്ടും ആഡ് ചെയ്തതായിരിക്കും എന്നാണ്… വിളിച്ച ഒരുത്തനെ എടുത്തിട്ട് കുടഞ്ഞപ്പോഴാണ് അറിയുന്നത് ടെലഗ്രാം ഗ്രൂപ്പില്‍ നിന്നാണ് നമ്പര്‍ കിട്ടിയതെന്ന് അവന്റെ പേരില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ അവന്‍ അയച്ചു തന്നതാണീ ‘വിപ്ലവ പ്രവര്‍ത്തന’ ങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍
രാഷ്ട്രീയം സംസാരിക്കുന്ന ഒരു സ്ത്രീയെ നേരിടാന്‍ നിങ്ങള്‍ക്കെന്തൊക്കെ വഴികള്‍ നോക്കണം ആണ്‍ കൂട്ടങ്ങളേ…. നിങ്ങളെന്താ കരുതിയത് സ്ഖലിച്ച നാല് ലിംഗങ്ങള്‍ കണ്ടാല്‍ തകര്‍ന്നു പോകുന്ന ആര്‍ജ്ജവവുമായാണ് പെണ്ണുങ്ങള്‍ ജീവിക്കുന്നതെന്നോ..
അതോ ലൈംഗിക ദാരിദ്ര്യം മൂത്ത് നില്‍ക്കുന്ന ആണുങ്ങളുടെ കുറേ ഫോണ്‍ കാളുകള്‍ അലോസരപ്പെടുത്തുമെന്നോ….
അല്ല ഈ നെറികെട്ട പണി ചെയ്യുന്നതിന്റെ രാഷ്ട്രീയോദ്ദേശം എന്താണ്…?

ഇത്രയും ക്രൂരമായ വേട്ട എന്റെ മേൽ നടത്തിയതിൽ ഇത്തവണ സംഘ് പരിവാറിനെ മാത്രമല്ല ഞാൻ സംശയിക്കുന്നത്… കോൺഗ്രസുകാരെക്കൂടെ…

Posted by Sreeja Neyyattinkara on Wednesday, 26 August 2020

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ