കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കസ്റ്റംസ് വിട്ടു നല്‍കി. സേഫ് കസ്റ്റഡിയിലാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കിയത്. കേസ് കഴിയുന്നതുവരെ ദുല്‍ഖറിന് വാഹനം നിരത്തിലിറക്കാന്‍ കഴിയില്ല.

ബോണ്ടിന്റെയും ആള്‍ജാമ്യത്തിന്റെയും ഉറപ്പിലാണ് വാഹനം വിട്ടു നല്‍കിയത്. വാഹനം വിട്ടു നല്‍കണമെന്ന ആവശ്യവുമായി നടന്‍ കസ്റ്റംസിനെ സമീപിച്ചിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാമെന്നും വാഹനം വിട്ടു നല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന റെയ്ഡിലായിരുന്നു ദുല്‍ഖറിന്റെ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, നിസാന്‍ പട്രോള്‍ എന്നീ വാഹനങ്ങളായിരുന്നു പിടിച്ചെടുത്തത്.
Content highlight: Customs releases vehicle to Dulquer salamn