തൈരും മുഖകാന്തിയും; നാലു ഫേസ് പാക്കുകള്‍ റെഡിയാക്കാം
Life Style
തൈരും മുഖകാന്തിയും; നാലു ഫേസ് പാക്കുകള്‍ റെഡിയാക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 10:05 pm
തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര്

വേനല്‍ കാലത്തെ ചൂടില്‍ നിന്ന് സൗന്ദര്യത്തെ സംരക്ഷിക്കാന്‍ തൈരിനോളം ഗുണം വേറൊന്നിനും ഇല്ലെന്നു തന്നെ പറയാം. പ്രകൃതി ദത്തമായ ഒരു ക്ലെന്‍സിംഗ് ഏജന്റ് ആണ് തൈര്. വേനല്‍ക്കാലത്തു പുറത്തു പോയി വന്നാല്‍ കുറച്ച് തൈര് മുഖത്ത് പുരട്ടിയ ശേഷം അല്പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ അഴുക്കും പൊടിപടലങ്ങളുംപോയി മുഖം വൃത്തിയായി കിട്ടും. ചൂടേറ്റ് വാടിയ മുഖത്തിന് തൈര് നല്‍കുന്ന സുഖം ഒന്നുവേറെ തന്നെയാണ്.

വരണ്ട ചര്‍മ്മമാണ് മറ്റൊരു പ്രശ്നം. ആണ്‍പെണ്‍ ഭേദമന്യേ മിക്കവരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണിത്. ഇതിനു തൈരിനെക്കാള്‍ മികച്ച പ്രതിവിധിയില്ല. തൈര് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും അതിലൂടെ വരള്‍ച്ച മാറി സ്‌കിന്‍ സോഫ്റ്റ് ആവുകയും ചെയ്യുന്നു. തൈരിന്റെ ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങള്‍ ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.പച്ചമഞ്ഞള്‍ തേന്‍,കടലമാവ് , തൈര് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് മാസ്‌ക് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്.

തൈരും നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് കൂടിയാണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.വെയില്‍ കൊള്ളുന്നത് മൂലമുള്ള മുഖത്തെ കരുവാളിപ്പിന് ഉത്തമമാണ് തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍.

തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര്. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ആണ് ടാന്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. തൈരിനെ ഒരു സ്‌ക്രബര്‍ ആയും ഉപയോഗിക്കാം മുഖത്തും കൈകാലുകളിലും തൈരില്‍ കുറച്ചു പഞ്ചസാര തരികള്‍ വിതറി മൃദുവായി ഉരസിയതിനു ശേഷം കഴുകിക്കളയാം.ഇതിലൂടെ മുഖത്തിന് കൂടുതല്‍ മൃദുത്വവും സൗന്ദര്യവും ലഭിക്കുന്നു.