പാലക്കാട്: പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തോടനുബന്ധിച്ച് കല്ലേക്കാട് സുരേഷിന്റെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.
24 ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം നടന്നതോടെ ഊര്‍ജ്ജിതമായ അന്വേഷണമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇതോടെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കല്ലേക്കാട് പൊടിപ്പാറയില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
കൂടുതല്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നാണ് അനുമാനിക്കേണ്ടത്. സ്‌കൂളുമായി ബന്ധപ്പെട്ട സ്‌ഫോടനത്തില്‍ ഇവര്‍ക്കുള്ള ബന്ധം, ആര്‍.എസ്.എസും ബി.ജെ.പിയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും അറിയാനുണ്ട്.
നിയമപരമായ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇലക്ട്രിക് ഡിറ്റനേറ്റര്‍ അടക്കമുള്ള സ്‌ഫോടന വസ്തുക്കള്‍ കൈവശം വെക്കാന്‍ സാധിക്കുകയുള്ളൂ. പാറമടയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ഇലക്ട്രിക് ഡിറ്റനേറ്റര്‍.
സംഭവത്തെ തുടര്‍ന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശേഖരിച്ചുവച്ച ബോംബുകള്‍ ആണ് എന്ന് സുരേഷ് ബാബു നേരത്തെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
‘കല്ലേക്കാട്ടുള്ള സുരേഷ് എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വച്ച് 12 ബോംബുകളാണ് കണ്ടെത്തിയത്. ആര്‍.എസ്.എസുകാരാണ് ഇതിനു പുറകില്‍.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാ പീഠം മാനേജ്‌മെന്റിന്റെ വടക്കന്തറ ദേവി വിദ്യാനികേതന്‍ െ്രെപമറി സ്‌കൂളിലായിരുന്നു അന്വേഷണത്തിന് ആസ്പതമായ സംഭവം നടക്കുന്നകത്.
സ്‌കൂള്‍ പരിസരത്ത് കളിക്കാനെത്തിയ പത്ത് വയസുകാരന്‍ നാരായണ്‍, അയല്‍വാസികളായ ലീലാമ്മ, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് സ്‌ഫോഡനത്തില്‍ പരിക്കേറ്റത്. സമീപ വാസികളായ കുട്ടികള്‍ കളിക്കാനായി സ്‌കൂള്‍ വളപ്പിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളായതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
സ്‌ഫോടകവസ്തു സ്‌കൂള്‍ പരിസരത്ത് എങ്ങനെയെത്തി തുടങ്ങിയ വിശദമായ അന്വേഷണം വേണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടത്. സ്‌കൂള്‍ മാനേജ്‌മെന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും സംഘടന പറഞ്ഞു.
നാരായണ്‍ പന്തിന്റെ രൂപത്തിലുള്ള സ്‌ഫോടകവസ്തു കൈയിലെടുത്തശേഷം കുത്തിപ്പൊട്ടി ക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപമുണ്ടായിരുന്ന അയല്‍വാസി അപകടം മനസിലാക്കി അത് വലിച്ചെറിയാന്‍ പറഞ്ഞു. എറിഞ്ഞപ്പോള്‍ ഉഗ്രശബ്ദത്തോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
Content Highlight: Crucial breakthrough in the investigation following the explosion at Palakkad Vyasa Vidyapeetham School