ആൾക്കൂട്ടം വോട്ടായി മാറില്ല; വിജയിക്കും താൻ ഉൾപ്പടെയുള്ള എല്ലാ നേതാക്കൾക്കും ഇത് ബാധകമെന്ന് കമൽ ഹസൻ
India
ആൾക്കൂട്ടം വോട്ടായി മാറില്ല; വിജയിക്കും താൻ ഉൾപ്പടെയുള്ള എല്ലാ നേതാക്കൾക്കും ഇത് ബാധകമെന്ന് കമൽ ഹസൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st September 2025, 11:30 pm

ചെന്നൈ: രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്ന ജനക്കൂട്ടം തെരഞ്ഞെടുപ്പിൽ വോട്ടായി മാറില്ലെന്ന വിമർശനവുമായി തമിഴക വെട്രി കഴകം (ടി.വി.കെ) മേധാവി വിജയ്‌ക്കെതിരെ നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹസൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു പൊതുസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആൾക്കൂട്ടം വോട്ടായി മാറില്ല ഞാൻ ഉൾപ്പടെയുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കൾക്കും ഇത് ബാധകമാണ്,’ എന്ന് കമൽ ഹസൻ പറഞ്ഞു. ടി.വി.കെ സ്ഥാപകനായ വിജയ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് തരംഗമായി മാറികൊണ്ടിരിക്കുന്നതിനിടെയെയാണ് ഈ വിമർശനം. കഴിഞ്ഞ ഒരു മാസമായി വിജയ്‌യുടെ സംസ്ഥാനത്തുടനീളമുള്ള യോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.

ഓഗസ്റ്റിൽ മധുരയിൽ നടന്ന അദ്ദേഹത്തിന്റെ റാലിയിലും വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. അതേസമയം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ജന്മനാടായ തിരുവാരൂരിൽ നടന്ന വിജയിയുടെ പൊതുയോഗത്തിലും വൻ ജനപങ്കാളിത്തമായിരുന്നു.

അതേസമയം തിരുച്ചിറപ്പള്ളിയില്‍ നടന്ന റോഡ് ഷോക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വിശപ്പും അഴിമതിയുമില്ലാത്ത തമിഴ്നാടിന് വേണ്ടിയാണ് തമിഴക വെട്രി കഴകം പ്രവര്‍ത്തിക്കുന്നതെന്ന് വിജയ് പറഞ്ഞിരുന്നു. ജനങ്ങളെ സേവിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Crowds do not translate into votes; this applies to all leaders, including myself, who wins: Kamal Haasan