വിമര്‍ശകര്‍ മനോരോഗികളും ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്: വടിവേലു
Daily News
വിമര്‍ശകര്‍ മനോരോഗികളും ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരുമാണ്: വടിവേലു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2015, 5:17 pm

vadivelu-01സിനിമയെ വിമര്‍ശിക്കുന്നവര്‍ മനോരോഗികളും ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരുമാണെന്ന് തമിഴ് ചലച്ചിത്ര താരം വടിവേലു. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടിവേലു തിരിച്ചുവരവ് നടത്തിയ “എലി” എന്ന ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതിരകണമായിരുന്നു മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

കഴിഞ്ഞ ആഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചിത്രത്തെ വിമര്‍ശിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം വിജയിപ്പിച്ച ആരാധകരോട് നന്ദി അറിയിക്കുന്നതായി വടിവേലു പറഞ്ഞു. മുതിര്‍ന്നവരും കുട്ടികളും ചിത്രം ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ചിത്രത്തെ വിമര്‍ശിച്ച മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

പ്രധാന പ്രസിദ്ധീകരണങ്ങളും വൈബ്‌സൈറ്റുകളും ചിത്രത്തെക്കുറിച്ച് നല്ല നിരൂപണമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം കാണാതെയാണ്  ചിലര്‍ വിമര്‍ശനം നടത്തുന്നതെന്നും വിമര്‍ശകര്‍ മനോരോഗികളും ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു. യുവ്‌രാജ് ദയാലന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.