ബാലയ്യക്ക് സംയുക്ത ചേരില്ല, കാണാന്‍ തന്നെ ക്രിഞ്ച്; അഖണ്ഡ 2 വിലെ ഗാനത്തിന് വിമര്‍ശനം
Indian Cinema
ബാലയ്യക്ക് സംയുക്ത ചേരില്ല, കാണാന്‍ തന്നെ ക്രിഞ്ച്; അഖണ്ഡ 2 വിലെ ഗാനത്തിന് വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th November 2025, 1:40 pm

ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ2. ചിത്രത്തിലെ പുതിയ ഗാനം ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ബാലയ്യയും സംയുക്തയും ഒന്നിച്ചെത്തിയ ഐറ്റം സോങ്, ഒരു മില്യണിലേറെ കാഴ്ച്ചകാരുമായി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം പാട്ടിന് നേരേ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം. നായികയും നായകനും തമ്മിലുള്ള പ്രായ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. അറുപത് വയസുകാരന്‍ 30 വയസുകാരിക്കൊപ്പം നൃത്തം ചെയ്യുന്നുവെന്നും ഇത് കാണാന്‍ അസ്വസ്ഥത തോന്നുമെന്നുമുള്ള പതിവ് വിമര്‍ശനങ്ങള്‍ തന്നെയാണ് ഉയരുന്നത്.

സംയുക്തയും ബാലയ്യയും തമ്മില്‍ വൈബില്ലെന്നും കാണാന്‍ തന്നെ വളരെ ക്രിഞ്ചാണെന്നമുള്ള കമന്റുകള്‍ കാണാം. അതേസമയം മ്യൂസിക്കിനെ പറ്റി നല്ല അഭിപ്രായങ്ങളും ഉണ്ട്.  ‘ജജികയ ജജികയ’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. ഈ ഗാനത്തിന്റെ കുറച്ചുഭാഗത്താണ് സംയുക്തയുടെയും ബാലയ്യയുടെയും ഡാന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിരഞ്ജീവി, വെങ്കടേഷ് രവി തേജ എന്നിങ്ങനെ തെലുങ്കിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മുമ്പും ഇില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘അഖണ്ഡ’യുടെ തുടര്‍ച്ചയായാണ് അഖണ്ഡ 2 ഒരുക്കിയിരിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. കസരല ശ്യാമിന്റെ വരികള്‍ക്ക് തമനാണ് ആണ് സംഗീതം നല്‍കിയിരിക്കുന്നുത്. ശ്രേയാ ഘോഷാലും ബ്രിജേഷ് ഷന്‍ഡിലയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സിനിമ ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും

Content highlight:   Criticism for song in Akhanda 2