ഗ്ലോബ് സോക്കര്‍ വേദിയില്‍ വീണ്ടും പുരസ്‌കാരത്തിളക്കത്തില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇത്തവണത്തെ ഏറ്റവും മികച്ച മിഡില്‍ ഈസ്റ്റ് താരത്തിനുള്ള പുരസ്‌കാരമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റൊണാള്‍ഡോ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇതിന് മുമ്പ് ആറ് തവണ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട താരത്തിന്റെ ഗ്ലോബ് സോക്കര്‍ വേദിയിലെ 17ാം പുരസ്‌കാരമാണിത്. ഇതിഹാസ താരം ലയണല്‍ മെസിക്ക് ഒരു തവണ മാത്രമാണ് ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
Cristiano Ronaldo presented with the Best Middle East Player Award at the BEYOND Developments GLOBE SOCCER Awards 🏆✨ pic.twitter.com/4H0wU3syZV
2011 മുതലാണ് മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ 15ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ റൊണാള്‍ഡോ ഈ അവാര്‍ഡിന്റെ പര്യായമായി മാറിയിരിക്കുകയാണ്. മികച്ച താരമല്ലെങ്കില്‍ മറ്റേതെങ്കിലും പുരസ്‌കാരം, മിക്ക വര്‍ഷങ്ങളിലും താരം പുരസ്‌കാരവേദിയിലെത്താറുണ്ട്.
ഏറ്റവും മികച്ച താരത്തിനും ഏറ്റവും മികച്ച മിഡില്‍ ഈസ്റ്റ് താരത്തിനും പുറമെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍, ഫാന്‍സ് ഫേവറിറ്റ് പ്ലെയര്‍ തുടങ്ങി 17 പുരസ്‌കാരങ്ങള്‍ റൊണാള്‍ഡോ ഗ്ലോബ് സോക്കറിന്റെ വേദിയില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇതിന് പുറമെ 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരമായും റൊണാള്‍ഡോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 38 ശതമാനം വോട്ടാണ് താരത്തിനുണ്ടായിരുന്നത്. 24 ശതമാനം വോട്ടോടെ ലയണല്‍ മെസി രണ്ടാമതും 23 ശതമാനം വോട്ടുകളുമായി മുഹമ്മദ് സല മൂന്നാമതുമെത്തി. 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരമായി മറഡോണയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Content highlight: Cristiano Ronaldo’s performance at the Globe Soccer Awards