സൗദി പ്രോ ലീഗില്‍ ഇനി ജനുവരി 17നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഷബാബാണ് എതിരാളി. മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
30 വയസ് തികഞ്ഞതിന് ശേഷം ഫുട്ബോള്‍ ചരിത്രത്തില്‍ 500 ഗോളുകള്‍ നേടുന്ന ആദ്യ താരമാകാനാണ് റോണോയ്ക്ക് സാധിക്കുക. ഇതിനായി നാല് ഗോളുകളാണ് ഇനി റൊണാള്‍ഡോയ്ക്ക് നേടേണ്ടത്. നിലവില്‍ 496 ഗോളുകളുകളാണ് റോണോ 30 വയസിന് ശേഷം അടിച്ച് കൂട്ടിയത്. വരാനിരിക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ സ്കോര്‍ ചെയ്യുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
Our home. Our crowd.
Saturday. 🏟️⚔️⁰Get your tickets. https://t.co/BLCEm1s51a pic.twitter.com/Enp25P97DR— AlNassr FC (@AlNassrFC_EN) January 15, 2026
മാത്രമല്ല ഫുട്ബോള്‍ ചരിത്രത്തില്‍ 959 ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോ തന്റെ ഗോള്‍ വേട്ട തുടരുന്നത്. 1000 ഗോള്‍ എന്ന സ്വപ്ന നേട്ടത്തിലെത്താന്‍ റോണോയ്ക്ക് ഇനി വെറും 41 ഗോളുകളാണ് വേണ്ടത്.
മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 14 മത്സരത്തില്‍ നിന്ന് 15 ഗോളുകള്‍ സ്വന്തമാക്കാനും റോണോയ്ക്ക് സാധിച്ചു. സീസണില്‍ അല്‍നസറിന് വേണ്ടി ഓറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനും റോണോയ്ക്ക് സാധിച്ചിരുന്നു.
അതേസമയം സൗദി പ്രോ ലീഗില്‍ ജനവരി 12 നടന്ന മത്സരത്തില്‍ അല്‍ ഹിലാലിനെതിരെ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. കിങ്ഡം അരേനയില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിനായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പരാജയപ്പെട്ടത്.
▶️ || 2nd half kickoff,@AlNassrFC 1:0 #Hilal pic.twitter.com/nKPxk0kRfx
— AlNassr FC (@AlNassrFC_EN) January 12, 2026
അല്‍ നസറിന് വേണ്ടി ഏക ഗോള്‍ സ്വന്തമാക്കിയത് റൊണാള്‍ഡോയായിരുന്നു. 42ാം മിനിട്ടിലാണ് താരം അല്‍ ഹിലാലിന്റെ പോസ്റ്റില്‍ ഗോളെത്തിച്ചത്.
Content Highlight: Cristiano Ronaldo Need four More Goals To Achieve Great Record In Football History
