സ്വപ്‌ന നേട്ടത്തിലേക്കുള്ള പടയോട്ടത്തില്‍ ഇടിവെട്ട് റെക്കോഡും; റോണോയുടെ ഗര്‍ജനം തുടരും!
Sports News
സ്വപ്‌ന നേട്ടത്തിലേക്കുള്ള പടയോട്ടത്തില്‍ ഇടിവെട്ട് റെക്കോഡും; റോണോയുടെ ഗര്‍ജനം തുടരും!
ശ്രീരാഗ് പാറക്കല്‍
Wednesday, 31st December 2025, 8:58 pm

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ അല്‍ ഇത്തിഫഖുമായി സമ നിലയില്‍ പിരിഞ്ഞിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമായിരുന്നു നേടിയത്. മത്സരത്തില്‍ അല്‍ നസറിന് വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ 67ാം മിനിട്ടില്‍ ഗോള്‍ നേടിയിരുന്നു.

മത്സരത്തില്‍ നേടിയ ഒറ്റ ഗോളോടെ അല്‍ നസറിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. നിലവില്‍ 113 ഗോളുകളാണ് റൊണാള്‍ഡോ ടീമിന് വേണ്ടി നേടിയത്.

112 ഗോളുകള്‍ നേടിയ മൊറോക്കന്‍ താരം ഹംദല്ലയെ മറികടന്നാണ് റൊണാള്‍ഡോയുടെ കുതിപ്പ്. അല്‍ നസറിനായി 120 ഗോളുകള്‍ നേടിയ അല്‍ സാഹില്‍അവിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. എട്ട് ഗോളുകള്‍ കൂടി നേടിയാല്‍ അല്‍ നസറിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാവാന്‍ റൊണാള്‍ഡോക്ക് സാധിക്കും.

112 ഗോളുകള്‍ നേടിയ മൊറോക്കന്‍ താരം ഹംദല്ലയെ മറികടന്നാണ് റൊണാള്‍ഡോയുടെ കുതിപ്പ്. അല്‍ നസറിനായി 120 ഗോളുകള്‍ നേടിയ അല്‍ സാഹില്‍അവിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. എട്ട് ഗോളുകള്‍ കൂടി നേടിയാല്‍ അല്‍ നസറിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാവാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും.

അതേസമയം മത്സരത്തില്‍ റോണോയ്ക്ക് പുറമെ 47ാം മിനിട്ടില്‍ ജാവോ ഫ്‌ളെക്‌സിയാണ് അല്‍ നസറിന്റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ജോര്‍ജിനിയോ വിജാല്‍ഡം അല്‍ ഇത്തിഫാഖിനായി ഇരട്ട ഗോള്‍ നേടി.

നിലവില്‍ സൗദി ലീഗ് പോയിന്റ് പട്ടികയില്‍ 11 മത്സരങ്ങളില്‍ 10 ജയവും ഒരു സമനിലയുമായി 31 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റൊണാള്‍ഡോയും സംഘവും. ജനുവരി രണ്ടിന് അല്‍ അഹ്‌ലി സൗദിക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Content Highlight: Cristiano Ronaldo In Great Record Achievement

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ