മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
kERALA NEWS
മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 11:37 pm

തൃശൂര്‍: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. ഇന്റലിജന്റ്‌സ് മേധാവി ആയിരിക്കെ പൊലീസുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഫയല്‍ പൂഴ്ത്തിയതിന്റെ പേരിലാണ് അന്വേഷണം. വാടാനപ്പള്ളി സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരായ പരാതിയെക്കുറിച്ച് 2013ല്‍ നല്‍കിയ റിപ്പോര്‍ട്ട് ഫയല്‍ ആക്കാതെ പൂഴ്ത്തി എന്നാണ് പരാതി.

തൃശൂര്‍ ഐ.ജിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read Also : പശു വിഷയത്തില്‍ മധ്യപ്രദേശിന്റേതില്‍ നിന്നും വ്യത്യസ്തമായിരിക്കും രാജസ്ഥാന്റെ നിലപാട്: സച്ചിന്‍ പൈലറ്റ്

പൊലീസുകാരുടെ ചെയ്തികളെക്കുറിച്ച് അന്ന് റിപ്പോര്‍ട്ട് നല്‍കിയ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.