എഡിറ്റര്‍
എഡിറ്റര്‍
റാഞ്ചിയില്‍ ഓസീസിനെ ഇന്ത്യ റാഞ്ചുന്നു; ഓസിസിന് ബാറ്റിംങ് തകര്‍ച്ച; നാലു വിക്കറ്റുകള്‍ നഷ്ടമായി; മനോഹര നിമിഷങ്ങളുടെ വീഡിയോ കാണാം
എഡിറ്റര്‍
Thursday 16th March 2017 1:54pm

 

റാഞ്ചി: ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ടോസ് വിജയിച്ച് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 164 റണ്‍സിന് 4 വിക്കറ്റുകള്‍ നഷ്ടമായി.


Also read ദേശീയ അവാര്‍ഡിനായി വിനായകന്‍; ജൂറിക്ക് മുന്നില്‍ മലയാളത്തില്‍ നിന്ന് പത്ത് സിനിമകള്‍ 


മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവും ജഡേജയും അശ്വിനുമാണ് ഇന്ത്യക്കായി വിക്കറ്റുകള്‍ നേടിയത്. ഓപ്പണര്‍മാരയാ മാറ്റ് റെന്‍ഷോ, ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ്, ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ബംഗളൂരു ടെസ്റ്റിലെ വിവാദ ഡി.ആര്‍.എസ് തീരുമാനത്തില്‍ ഉള്‍പ്പെട്ട നായകന്‍ സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഇപ്പോള്‍ ക്രിസിലുള്ളത്. മികച്ച ഫീല്‍ഡിങ്ങിലൂടെയാണ് ഇന്ത്യ കളിയില്‍ പിടിമുറുക്കിയിരിക്കുന്നത്. രവീന്ദ്ര ജഡേജയുടെയും ചേതേശ്വര്‍ പൂജാരയുടേയും ഫീല്‍ഡിങ് മികവിലൂടെയാണ് ഇന്ത്യ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

രണ്ടാം ടെസ്റ്റിലെ ടീമില്‍ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ റാഞ്ചിയില്‍ ഇറങ്ങിയിരിക്കുന്നത്. പരുക്കുമൂലം ബംഗളൂരു ടെസ്റ്റില്‍ ഇറങ്ങാതിരുന്ന ഓപ്പണര്‍ മുരളി വിജയ് തിരിച്ചെത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ അഭിനവ് മുകുന്ദിന് സ്ഥാനം നഷ്ടമായി.

ജഡേജയുടെ റിട്ടേണ്‍ ക്യാച്ച്

പൂജാരയുടെ സൂപ്പര്‍ ക്യാച്ച്

നായകന്റെ ഫീല്‍ഡിങ്ങ് മികവ് ..
പരുക്കേറ്റ നായകന്‍ പവലിയനിലേക്ക് മടങ്ങുന്നു


ഓസീസ് നിരയില്‍ രണ്ടു വ്യത്യാസങ്ങളാണ് വരുത്തിയിട്ടുള്ളത് പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് പകരമായി ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ടീമിലിടം നേടിയത്.

Advertisement