സ്മിത്തും വാര്‍ണറും പുറത്ത് തന്നെ; വിലക്ക് മരവിപ്പിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
ball tampering
സ്മിത്തും വാര്‍ണറും പുറത്ത് തന്നെ; വിലക്ക് മരവിപ്പിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th November 2018, 8:40 pm

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെയും സസ്‌പെന്‍ഷന്‍ മരവിപ്പിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നടപടിയില്‍ പുനരാലോചന നടത്തേണ്ട സാഹചര്യമില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ ഏല്‍ എഡിംഗ്‌സ് പറഞ്ഞു.

നേരത്തെ ഓസീസിന്റെ സമീപകാലത്തെ പ്രകടനത്തെ മുന്‍നിര്‍ത്തി താരങ്ങളെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ALSO READ: ബി.സി.സി.ഐയ്ക്ക് ആശ്വാസം; 500 കോടി ആവശ്യപ്പെട്ടുള്ള പി.സി.ബിയുടെ ഹരജി ഐ.സി.സി തള്ളി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. ഇതിനെത്തുടര്‍ന്ന് ഈ മാര്‍ച്ച് മാസത്തിലാണ് ക്യാപ്റ്റനായിരുന്ന സ്മിത്തിനേയും വൈസ് ക്യാപ്റ്റനായ വാര്‍ണറേയും ബാന്‍ക്രോഫ്റ്റിനേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ സസ്‌പെന്‍ഡ് ചെയ്തത്.

സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കുമാണ് വിലക്ക്.

അതേസമയം താരങ്ങള്‍ക്ക് പിന്തുണയുമായി ആസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മൂവര്‍ക്കും നല്‍കിയ ശിക്ഷ കുറച്ചുകൂടിപ്പോയെന്ന് എ.സി.എ പ്രസിഡണ്ട് ഗ്രെഗ് ഡൈര്‍ പറഞ്ഞു. സസ്പെന്‍ഷന്‍ നടപടിയില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ: ഞാന്‍ വിരമിക്കാന്‍ കാരണം ധോണിയാണെന്ന് ഇനിയെങ്കിലും പറയരുത്; ക്യാപ്റ്റന്‍ കൂളിനെക്കുറിച്ച് ലക്ഷ്മണ്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കിയ സംഭവം. പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി റിവേഴ്സ് സ്വിംഗ് ലഭിക്കുന്നതിനായി ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് സംഭവം പുറത്തായത്. പിന്നാലെ സംഭവം നേരത്തെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി നായകന്‍ സ്മിത്തും രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: