ഒക്ടോബര്-നവംബര് മാസങ്ങളില് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. ബി.ജെ.പിയെക്കാള് കുറഞ്ഞത് ഒരു സീറ്റെങ്കിലും കൂടുതല് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്ക്കു ശേഷമാണ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചത്.
‘ഞങ്ങള് വളരെ കഠിനാധ്വാനം ചെയ്യുകയും വികസനത്തിന്റെ നിരവധി നാഴിക കല്ലുകള് കൈവരിച്ചിട്ടുമുണ്ട്. ഞങ്ങളെ പിന്തുണയ്ക്കുകയും നിരാലയേ ഇവിടെ നിന്ന് വിജയിപ്പിക്കുകയും ചെയ്യേണ്ടത് ജനങ്ങളാണ്’ നിരാലയെ ചൂണ്ടി കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച ബക്‌സറില് നടന്ന പാര്ട്ടി യോഗത്തില് മുതിര്ന്ന ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയുടെ സാന്നിധ്യത്തിലായിരുന്നു നിതീഷ് കുമാര് സ്ഥാനാര്ഥി പ്രഖ്യാപനം നടത്തിയത്.
അതേസമയം, നിതീഷിന്റെ പ്രഖ്യാപനത്തെ ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നാണ് റിപ്പോര്ട്ടുകള്. പരമ്പരാഗതമായി തങ്ങളാണ് ഈ സീറ്റില് മത്സരിക്കുന്നതെന്നും നിരാലയുടെ സ്ഥാനാര്ഥിത്വത്തില് പ്രശ്‌നമൊന്നുമില്ലെന്നുമാണ് ജെ.ഡി.യുവിന്റെ വാദം.
Content Highlight: Crack in NDA in Bihar? Nitish Kumar unilaterally announces candidate