പെരിയ ഇരട്ടക്കൊലപാതകം; ഏരിയ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് സി.പി.ഐ.എം നേതാക്കള്‍ അറസ്റ്റില്‍
Kerala
പെരിയ ഇരട്ടക്കൊലപാതകം; ഏരിയ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് സി.പി.ഐ.എം നേതാക്കള്‍ അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 2:41 pm

കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സി.പി.ഐ.എം നേതാക്കള്‍ അറസ്റ്റില്‍. സി.പി.ഐ.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.

തെളിവ് നശിപ്പിച്ചതിനും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അല്‍പ്പസമയം മുന്‍പാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരൊന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഹോസ്ദുര്‍ഗ് കോടതിയില്‍ രണ്ടു പേരെയും ഹാജരാക്കിയതായി അഭിഭാഷകരാണ് മാധ്യമങ്ങളെ അറിയിച്ചത്.