എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു
എഡിറ്റര്‍
Friday 17th November 2017 3:42am

 

കണ്ണൂര്‍: പാനൂര്‍ പാലക്കൂവില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു. തറച്ച പറമ്പത്ത് അഷ്‌റഫിനാണ് വ്യാഴാഴ്ച രാത്രിയില്‍ വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. രാത്രി വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ സംഘമാണ് അഷ്‌റഫിമനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.


Also Read: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ആര്‍.എം.പി പ്രവര്‍ത്തകനെതിരെ അപകീര്‍ത്തിക്കേസ്


സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂര്‍ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് സി.പി.ഐ.എം – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

പ്രദേശത്ത് അക്രമസംഭവങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Advertisement