'ഒരുപ്രത്യേക മതവിഭാഗത്തിന് ക്ഷേത്രം പണിയാന്‍വേണ്ടി ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ എന്തുകൊണ്ട് പള്ളിയുടെ കാര്യത്തില്‍ അങ്ങനെ ചെയതുകൂടാ' പവാറിനെ പിന്തുണച്ച് ഡി.രാജ
national news
'ഒരുപ്രത്യേക മതവിഭാഗത്തിന് ക്ഷേത്രം പണിയാന്‍വേണ്ടി ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ എന്തുകൊണ്ട് പള്ളിയുടെ കാര്യത്തില്‍ അങ്ങനെ ചെയതുകൂടാ' പവാറിനെ പിന്തുണച്ച് ഡി.രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2020, 11:52 am

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ പള്ളിപണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്ന എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ അഭിപ്രായത്തെ പിന്തുണച്ച്  സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ

ഇന്ത്യയുടെ മതേതരസ്വഭാവത്തിന് ഇത്തരമൊരു ആശയം ആവശ്യമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

” ഇതും ഒരു ആശയമാണ്. കാരണം ഇന്ത്യ ഒരു മതേതര രാജ്യമാണ്. എല്ലാമതങ്ങളോടും രാജ്യം പക്ഷപാതപരമല്ലാതെ പെരുമാറണം. ഒരു പ്രത്യേക മതത്തിന് ക്ഷേത്രം പണിയുന്നതിന് വേണ്ടി സര്‍ക്കാറിന് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അതേസമീപനം പള്ളിയുടെ കാര്യത്തില്‍ സ്വീകരിച്ചു കൂടാ…,”, അദ്ദേഹം ചോദിച്ചു.

പള്ളി നിര്‍മാണത്തിന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കണമെന്ന് ശരദ് പവാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ എന്തുകൊണ്ട് പള്ളിക്ക് വേണ്ടി അത് ആയിക്കൂടാ, രാജ്യം എല്ലാവരുടേതുമാണ്
എന്നാണ് പവാര്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. ബാബ്‌രിമസ്ജിത്തകര്‍ത്ത കേസിലെ പ്രതികളായ മഹാന്ത് നൃത്ത ഗോപാലിനെയും ഗോപാല്‍ ദാസ് ചമ്പത് റായ് എന്നിവര്‍ക്ക് ട്രസ്റ്റില്‍ ഉയര്‍ന്നസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ