ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍
national news
ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രിയില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 9th December 2020, 5:42 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിലെ ഫ്‌ളൂ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ പരിശോധിച്ച് വരികയാണെന്ന് മെഡിക്കല്‍ സംഘം പി.ടി.ഐയോട് വ്യക്തമാക്കി.

ബുദ്ധദേബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായി മമത ട്വീറ്റ് ചെയ്തു.

‘ശ്വാസ സംബന്ധമായ അസുഖം കാരണം ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്‍ജീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി അറിഞ്ഞു. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,’ മമത ട്വീറ്റ് ചെയ്തു.

ദിവസങ്ങളായി ബുദ്ധദേബ് ശ്വാസസംബന്ധമായ അസുഖങ്ങളും വാര്‍ധക്യ സഹജമായ അസുഖങ്ങളും നേരിടുന്നുണ്ട്.

2000 മുതല്‍ 2011 വരെ രണ്ട് തവണ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM veteran Buddhadeb Bhattacharya in hospital