ബംഗാളില്‍ തൃണമൂല്‍ കൈയടക്കി വച്ച ഓഫീസ് സി.പി.ഐ.എം തിരിച്ചുപിടിച്ചു
C.P.I.M
ബംഗാളില്‍ തൃണമൂല്‍ കൈയടക്കി വച്ച ഓഫീസ് സി.പി.ഐ.എം തിരിച്ചുപിടിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 8:13 am

കൊല്‍ക്കത്ത: മൂന്നുവര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസ് കൈയടക്കിയ സി.പി.ഐ.എം സോണല്‍ കമ്മിറ്റി ഓഫീസ് തിരിച്ചുപിടിച്ചു. ബാങ്കുറ ജില്ലയില്‍ രജത്പുര്‍ സോണല്‍ ഓഫീസാണ് ജില്ലാ സെക്രട്ടറിയറ്റ് അംഗം ഗൗതം ഘോഷിന്റെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ചത്.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തൃണമൂലുകാര്‍ ബലമായി ഓഫീസ് കൈയേറുകയായിരുന്നു. പൊലീസില്‍ നല്‍കിയ പരാതികളൊന്നും ഗൗനിച്ചിരുന്നില്ല.

ജില്ലയില്‍ തൃണമൂലുകാര്‍ കൈയേറിയിരുന്ന കുക്കുട്ടിയ, സത്തൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റി ഓഫീസുകളും നിരവധി ബ്രാഞ്ച് ഓഫീസുകളും സി.പി.ഐ.എം തിരിച്ചുപിടിച്ചു. ജില്ല അടക്കിവാണിരുന്ന തൃണമൂല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

അതേസമയം ബി.ജെ.പി മുന്നേറ്റം തടയാന്‍ തൃണമൂല്‍ സി.പി.ഐ.എമ്മിനെ സഹായിക്കുകയാണെന്ന പ്രചാരണം പാര്‍ടി കേന്ദ്ര കമ്മിറ്റിയംഗം ഡോ. രാമചന്ദ്ര ഡോം നിഷേധിച്ചു. തൃണമൂലിന്റെ നിലനില്‍പ്പ് അപകടത്തിലായതിനെ തുടര്‍ന്ന് അക്രമത്തില്‍നിന്ന് അവര്‍ സ്വയം പിന്‍വാങ്ങുകയാണെന്നും ഡോം പറഞ്ഞു.

WATCH THIS VIDEO: