ആത്മാര്‍ത്ഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രം; സാമ്പത്തിക സംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ
Economical Reservation
ആത്മാര്‍ത്ഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രം; സാമ്പത്തിക സംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ
ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 3:08 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മുന്നാക്കസംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള നീക്കം രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് പി.ബി പ്രസ്താവനയില്‍ അറിയിച്ചു.

“കൂടിയാലോചന നടത്താതെയാണ് സാമ്പത്തിക സംവരണത്തില്‍ കേന്ദ്രമന്ത്രിസഭാ തീരുമാനമെടുത്തിരിക്കുന്നത്. ആത്മാര്‍ത്ഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രമാണിത്. തീരുമാനം നടപ്പാക്കല്‍ ദുഷ്‌കരമായിരിക്കും.”

ALSO READ:സംവരണം എന്നത് സാമ്പത്തിക പദ്ധതിയല്ല; സാമ്പത്തിക സംവരണത്തിനെതിരെ വി.എസ്

വിപുലമായ ചര്‍ച്ചയില്ലാതെ നടപ്പിലാക്കരുതെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. 8 ലക്ഷമായി പരിധി ഉയര്‍ത്തിയത് അര്‍ഹരായവരുടെ അവസരം നഷ്ടപ്പെടുത്തുമെന്നും പി.ബി നിരീക്ഷിച്ചു.

നേരത്തെ സാമ്പത്തിക സംവരണത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലനും സ്വാഗതം ചെയ്തിരുന്നു.

അതേസമയം സാമ്പത്തിക സംവരണത്തിനെതിരായ നിലപാടായിരുന്നു മുതിര്‍ന്ന സി.പി.ഐ.എം നേതാവായ വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ചത്.

WATCH THIS VIDEO: