V. S. Achuthanandan; വി.എസ് ചരിത്രം സൃഷ്ടിച്ച മനുഷ്യന്‍; മുതലാളിത്ത ചൂഷണത്തിനെതിരെ പോരാടിയ പോരാളി: ബൃന്ദ കാരാട്ട്
VS achuthanandhan
V. S. Achuthanandan; വി.എസ് ചരിത്രം സൃഷ്ടിച്ച മനുഷ്യന്‍; മുതലാളിത്ത ചൂഷണത്തിനെതിരെ പോരാടിയ പോരാളി: ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st July 2025, 5:32 pm

ന്യൂദല്‍ഹി: വി.എസ് ചരിത്രം സൃഷ്ടിച്ച മനുഷ്യനാണെന്നും ജീവിച്ചിരുന്ന മഹാത്മാവായിരുന്നു അദ്ദേഹമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറയുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ കുറിച്ച് ദല്‍ഹിയില്‍ സംസാരിക്കുകയാണ് ബൃന്ദ കാരാട്ട്.

കേരളത്തിലേയും ഇന്ത്യയിലേയും സാധാരണക്കാരെ അനീതിക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ച മഹാ വ്യക്തിത്വമാണ് അദ്ദേഹമെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി പോരാടുന്ന ഒരു പോരാളിയായിരുന്നു സഖാവ് വി.എസെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മുതലാളിത്ത ചൂഷണത്തിനെതിരെ നിരന്തരമായി പോരാടിയ ഒരു പോരാളിയാണ് അദ്ദേഹം. ചൂഷണങ്ങള്‍ക്ക് ഇരയായവരെ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്ക് വേണ്ടി പോരാടാനും തയ്യാറായ വലിയ ഹൃദയത്തിനുടമയാണ് വി.എസ്. എന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ജനിച്ചതുതന്നെ വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞൊരു വീട്ടിലാണ്. കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന് ദാരിദ്രം നന്നായറിയാം. അദ്ദേഹം തന്റെ ജീവിതത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങള്‍ പാവങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിച്ചുവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

കേരളത്തിലെ പാര്‍ട്ടിയും സോഷ്യലിസത്തിന് വേണ്ടി പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളും അദ്ദേഹത്തില്‍ അത്രയും ആഴത്തില്‍ വേരൂന്നിയതാണ്. അദ്ദേഹം തങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമായിരുന്നു. തനിക്ക് അദ്ദേഹത്തെ വളരെ വര്‍ഷങ്ങളായി അടുത്തറിയാമെന്നും നീതിക്ക് വേണ്ടി പോരാടാന്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച പോരാളിയാണ് വി.എസ്. എന്നും ബൃന്ദ കാരാട്ട് പറയുകയുണ്ടായി.

Content Highlight: CPIM Politburo Member Brinda Karat  expressed condolences on the demise of former Chief Minister VS Achuthanandan