എഡിറ്റര്‍
എഡിറ്റര്‍
സിപി.ഐയ്‌ക്കെതിരെ സിപി.ഐ.എം അവെയ്‌ലബിള്‍ പി.ബി; സി.പി.ഐയ്ക്ക് മറുപടി നല്‍കാന്‍ കോടിയേരിയെ ചുമതലപ്പെടുത്തി
എഡിറ്റര്‍
Thursday 16th November 2017 1:19pm

 

ന്യൂദല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ നിലപാടിനെ വിമര്‍ശച്ച് സി.പി.ഐ.എം അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ. കേരളത്തിലെ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോ അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.


Also Read: അസാധാരണ സാഹചര്യമാണ് അസാധാരണ നടപടിക്ക് കാരണം: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി


സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന പൊളിറ്റ് ബ്യൂറോയില്‍ പിണറായി വിജയന്‍ പറഞ്ഞു. സി.പി.ഐയ്ക്ക് മറുപടി നല്‍കാന്‍ പൊളിറ്റ് ബ്യൂറോ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചുതലപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ നാലുമണിക്ക മാധ്യമങ്ങളെ കാണുന്നുണ്ട്.

കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നു സി.പി.ഐ എം.എല്‍.എമാര്‍ വിട്ടുനിന്നതിനെതിരെ പിണറായി രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്നും സി.പി.ഐ പ്രതിനിധികളായ നാലു മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണ നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രയുടെ പ്രതികരണം.


Dont Miss: മുന്നണിയില്‍ ഓരോപാര്‍ട്ടിക്കും പ്രത്യേക ഇമേജില്ല; അത് സര്‍ക്കാരിനുമാത്രമാണ്; സി.പി.ഐയ്ക്ക് ഇത് ഭൂഷണമല്ലെന്നും എ.കെ. ബാലന്‍


ഇന്നു പാര്‍ട്ടി മുഖ പത്രത്തിലൂടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സി.പി.ഐ വിട്ടുനിന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് അസാധാരണ സാഹചര്യമാണ് അസാധാരണ നടപടിയ്ക്കു വഴിവെച്ചതെന്നാണ് ജനയുഗം എഡിറ്റോറിയലിലൂടെ കാനം പറഞ്ഞിരുന്നത്.

ഇതിനുള്ള മറുപടിയാകും കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തിലുണ്ടാവുക.

Advertisement