മാഹിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം;മുഖ്യപ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala News
മാഹിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം;മുഖ്യപ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th June 2018, 10:39 pm

കൊച്ചി: മാഹിയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കേസില്‍ ഒളിവിലായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സനീഷാണ് പൊലീസ് പിടിയിലായത്.

പിറവത്ത് നിന്നാണ്  പൊലീസ് ഇയാളെ പിടികൂടിയത്. ഇവിടെ ഒരു ബേക്കറിയില്‍ ഒളിവില്‍ കഴിയുകയാണെന്ന് രഹസ്യവിവരത്തെതുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. നേരത്തെ കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ് മേയ് മാസം 7നാണ് ബാബു മാഹി പള്ളൂരില്‍ വെച്ച് കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ഒരു സംഘം ബാബുവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.