മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സി.പി.ഐ.എം കണ്ണൂരില്‍ നിന്ന് സമാഹരിച്ചത് 6.18 കോടി രൂപ
C.P.I.M
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സി.പി.ഐ.എം കണ്ണൂരില്‍ നിന്ന് സമാഹരിച്ചത് 6.18 കോടി രൂപ
ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 8:02 am

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി 6,18,47,745 രൂപ നല്‍കി. പാര്‍ട്ടി ഘടകങ്ങള്‍ ജനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും 2019 ആഗസ്ത് 26 വരെ ശേഖരിച്ചതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് വഴി അടച്ചതുമായ തുകയാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചില പാര്‍ട്ടി ഘടകങ്ങള്‍ ഇനിയും പണം ശേഖരിക്കുന്നത് പൂര്‍ത്തികരിക്കാനുണ്ടെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ജനങ്ങള്‍ സംഭാവന നല്‍കരുതെന്നും ബക്കറ്റ് പിരിവ് സുതാര്യമല്ലെന്നുമുള്ള അപവാദ പ്രചരണങ്ങളെ നിരാകരിച്ചുകൊണ്ടാണ് ഇത്രയും തുക സമാഹരിക്കാനായതെന്ന് സി.പി.ഐ.എം പറഞ്ഞു.


പ്രളയം 97 വില്ലേജുകളെയും പൂര്‍ണ്ണമായും ബാധിച്ച ജില്ലയായിട്ടും ഇത്രയും തുക നല്‍കി ഫണ്ട് ശേഖരണത്തില്‍ സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നതായി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ അവരുടെ പങ്ക് സംഭാവന നല്‍കിക്കൊണ്ടാണ് ജനങ്ങളെ സമീപിച്ചത്.

നേരത്തെ സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,14,08,813 രൂപ നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ 26,43,22,778 രൂപയാണ് സി.പി.ഐം.എം സംസ്ഥാനത്തില്‍ നിന്ന് പിരിച്ചുനല്‍കിയത്.

WATCH THIS VIDEO: