ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
കേജ്‌രിവാളിന്റെ സമരം കടുക്കുന്നു; പിന്തുണയുമായി സി.പി.ഐ.എമ്മും മറ്റ് പ്രതിപക്ഷ കക്ഷികളും
ന്യൂസ് ഡെസ്‌ക്
Sunday 17th June 2018 7:33pm

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടേയും മറ്റ് പ്രതിപക്ഷ കക്ഷികളുടേയും നേതൃത്വത്തില്‍ വലിയ പ്രക്ഷോഭത്തിനാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്.

ഇന്ന് ആയിരക്കണക്കിന് എ.എ.പി പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാണ്ടി ഹൗസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ പങ്കെടുത്തത്. മോദിയും, ലഫ്റ്റനന്റ് ഗവര്‍ണ്ണറും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം എന്നായിരുന്നു മിക്ക പ്രവര്‍ത്തകരുടേയും കയ്യിലുള്ള പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. റാലിയില്‍ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അണിചേര്‍ന്നു.

ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കണം എന്ന ആവശ്യവുമായാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, മന്ത്രിമാരായ സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നിവരാണ് സമരം ചെയ്യുന്നത്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും സമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Advertisement