കണ്ണൂരില്‍ വീണ്ടും അക്രമം; സി.പി.ഐ.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Political Violance
കണ്ണൂരില്‍ വീണ്ടും അക്രമം; സി.പി.ഐ.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ന്യൂസ് ഡെസ്‌ക്
Tuesday, 22nd May 2018, 2:36 pm

കണ്ണൂര്‍: ജില്ലയില്‍ വീണ്ടും സംഘര്‍ഷം. പയ്യന്നൂരില്‍ സി.പി.ഐ.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകനായ ഷിനുവിനാണ് ആദ്യം വെട്ടേറ്റത്. കാറിലെത്തിയ സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബി.ജെ.പി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ബി.ജെ.പി ഓഫിസുകള്‍ക്ക് നേരെ ബോംബേറുണ്ടായി.

ഷിനുവിന് വെട്ടേറ്റ് അല്‍പ്പസമയത്തിനകം തന്നെ ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത്തിനും വെട്ടേറ്റു. സി.പി.ഐ.എം ആണ് ആക്രമിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം. മാരാര്‍ജി ഭവന് നേരെ സ്റ്റീല്‍ ബോംബ് ആക്രമണവുമുണ്ടായി.

ജില്ല പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.