മുഖ്യമന്ത്രി ശൈലി മാറ്റണം; സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം
kERALA NEWS
മുഖ്യമന്ത്രി ശൈലി മാറ്റണം; സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 8:54 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയ്‌ക്കെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന് കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം ജില്ലാ സെക്രട്ടറിമാര്‍ ആവശ്യമുന്നയിച്ചു.

ശബരിമല വിഷയത്തിലും നിലപാട് മയപ്പെടുത്തണമെന്ന ആവശ്യം കൗണ്‍സിലില്‍ ഉയര്‍ന്നു. നിലവിലുള്ള കര്‍ക്കശ നിലപാട് വേണ്ടെന്നും വിഷയത്തില്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്നും കൗണ്‍സിലില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ശബരിമല വിഷയത്തില്‍ നിലവിലെ നിലപാടില്‍ നിന്ന് മാറേണ്ടതില്ലെന്ന് മറുവിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.

നേരത്തെ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്ന് സിപിഐ എക്‌സിക്യൂട്ടിവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഇതു തടസമായെന്നും എക്‌സിക്യൂട്ടിവ് യോഗം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ ശൈലിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: