കോട്ടയം: ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു.
കോട്ടയം: ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോട്ടയം ജില്ല സെക്രട്ടറി വി.ബി ബിനു.
ഈ വിഷയം ഒരു വിവാദമാക്കേണ്ടതില്ലെന്നും പുറത്ത് വന്നത് ഔദ്യോഗിക പോസ്റ്ററല്ലെന്നും സെക്രട്ടറി മാധ്യങ്ങളോട് പറഞ്ഞു. ഭാരതാംബയുടെ ചിത്രമോ ദേശീയ പതാകയോ പാര്‍ട്ടി സമ്മേളന പ്രചാരണത്തില്‍ ഉപയോഗിക്കേണ്ടതില്ല എന്നതാണ് നിലപാടെന്നും ബിനു മാധ്യമങ്ങളോട് പറഞ്ഞു.
‘പാര്‍ട്ടി സമ്മേളനത്തില്‍ ദേശീയ പതാക ഉള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കേണ്ടതില്ല എന്നതുകൊണ്ട് അപ്പോള്‍ തന്നെ അത് പിന്‍വലിക്കാന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ച് നടപ്പിലാക്കിയതല്ല അത്. പബ്ലിഷ് ചെയ്തിട്ടില്ല. അത് പാര്‍ട്ടിയുടെ ഉള്ളിലെ ഒരു ഗ്രൂപ്പിനകത്ത് വന്നതാണ്. ഞാന്‍ അത് നിഷേധിച്ചു,’ ബിനു പറഞ്ഞു.
പോസ്റ്റര്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളുകള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയോ അന്വേഷണമോ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് സെക്രട്ടറി മറുപടി നല്‍കിയത്.
ഇന്ന് (ചൊവ്വാഴ്ച്ച) രാവിലെയാണ് സി.പി.ഐയുടെ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രമുള്‍പ്പെട്ട സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ചര്‍ച്ചയായതിന് പിന്നാലെ സി.പി.ഐ ജില്ല നേതൃത്വം ഇടപെട്ട് ഇത് നീക്കം ചെയ്തു.
സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിലാണ് ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
ഈ പോസ്റ്റര്‍ മണ്ഡലം കമ്മറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലടക്കം പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ജൂണ്‍ 13, 14, 15 തീയതികളില്‍ കോട്ടയത്തിന് സമീപം പാക്കിലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തിറക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
Content Highlight: CPI gives explanation about including Bharatamba on party conference poster