കോഴിക്കോട് കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ പരാതി
Kerala News
കോഴിക്കോട് കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ പരാതി
ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 8:43 am

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം.

ഇന്നലെ രാത്രി 11.30നാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് നേരത്തെ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും പരാതിയുണ്ട്. യുവതിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.

സംസ്ഥാനത്ത് നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറന്മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid patient allegedly tried to be raped by hospital staff in Kozhikode