മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
Covid19
മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 23rd November 2020, 7:52 am

ഡര്‍ബന്‍: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനായ സതീഷ് സീത- ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനായ സതീഷ് ദുപേലിയ ആണ് മരിച്ചത്. 66 വയസായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്നു സതീഷ് ദുപേലിയ. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധയും ഹൃദയാഘാതവുമാണ് മരണ കാരണമെന്ന് കുടുംബം മാധ്യമങ്ങളെ അറിയിച്ചു.

ഉമ ദുപേലിയ, കീര്‍ത്തി മേനോന്‍ എന്നിവരാണ് സഹോദരങ്ങള്‍. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നടത്തിയിരുന്നത് മണിലാല്‍ ഗാന്ധിയായിരുന്നു.

പിന്നീട് മണിലാലിന്റെ പിന്‍തലമുറക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: covid 19, the son of Mahatma Gandhi’s grandson, died of the disease