കോഴിക്കോട് കനത്ത നിയന്ത്രണം; വിവാഹത്തിന് 20 പേര്‍ മാത്രം; ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം
covid 19 Kerala
കോഴിക്കോട് കനത്ത നിയന്ത്രണം; വിവാഹത്തിന് 20 പേര്‍ മാത്രം; ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 3:28 pm

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു.

ഞായറാഴ്ച്ചകളിലെ എല്ലാ തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. വിവാഹത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കളക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു.

കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡി.സി.സി), മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണിത്.

ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം 2645 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 788 പേര്‍ രോഗമുക്തരായി. 21.05 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Covid 19 Kozhikode heavy control; Only 20 for marriage; Prohibition of all Sunday gatherings