തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവ 21 പേരില്‍ രണ്ട് പേര്‍ നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് കാസര്‍കോട് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

165934 പേരാണ് നിലവില്‍ പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്.

WATCH THIS VIDEO: