തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നിഷേധിക്കുന്നത് കുറ്റമാണെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നിഷേധിക്കുന്നത് കുറ്റമാണെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകള്‍ പലതും നിഷേധിക്കുന്നുവെന്നും വിവരാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഡോ. എ.അബ്ദുള്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
റൂള്‍ 12 പ്രകാരം എല്ലാ വിവരങ്ങളും നല്‍കുന്നത് കോടികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ജുഡീഷ്യല്‍ പ്രൊസീഡിങ് അല്ലാതെ മറ്റൊരു വിവരവും വിവരവും നിഷേധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
കോടതി നടപടിക്രമങ്ങള്‍ സുപ്രീം കോടതി ഉള്‍പ്പെടെ തത്സമയം സംപ്രേഷണം ചെയ്യുന്ന കാലമാണിതെന്നും എന്നാല്‍ ചില കീഴ്‌ക്കോടതി ജീവനക്കാര്‍ അപേക്ഷിക്കുന്ന വിവരങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.
വിവരങ്ങള്‍ നിഷേധിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷാര്‍ഹവുമാണെന്നും പറഞ്ഞ കമ്മീഷന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പരിഗണനയിലിരിക്കുന്നതായ കാര്യങ്ങള്‍ മാത്രമേ പങ്കുവെക്കാന്‍ പാടില്ലാതെയുള്ളൂവെന്നും വ്യക്തമാക്കി.
Content Highlight: Courts are not outside the RTI, denying information is a serious crime: RTI Commission