ഹാരിസണിനേയും ഷാഹാനയേയും ഒന്നിച്ച് ജീവിക്കാന്‍ വിട്ട് കോടതി
Kerala
ഹാരിസണിനേയും ഷാഹാനയേയും ഒന്നിച്ച് ജീവിക്കാന്‍ വിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2018, 7:58 pm

കണ്ണൂര്‍: മിശ്രവിവാഹിത ദമ്പതികളായ ഹാരിസണിനും ഷഹാനയ്ക്കും അനുകൂലമായി കോടതി വിധി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരേയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന വിധി പുറപ്പെടുവിച്ചത്.

ഷഹാനയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

നേരത്തെ തങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ വധഭീഷണി ഉണ്ടെന്ന് കാണിച്ച് ഹാരിസണും ഷഹാനയും സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഒരുപാട് പേര്‍ ഷെയര്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.


ALSO READ: 377ന് ശേഷമുള്ള “ഗേ” ജീവിതം: കിഷോര്‍ കുമാര്‍ സംസാരിക്കുന്നു


തുടര്‍ന്ന് ആറ്റിങ്ങല്‍ സ്വദേശികളായ ഇവരെ സംരക്ഷിക്കാന്‍ ഡി.വൈ.എഫ്.ഐ പോലെയുള്ള സംഘടനകള്‍ മുന്നോട്ട് വരികയും, സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


ALSO READ: പീഡനവിവരം മറച്ചുവെച്ചു; ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍


തനിക്ക് ഹാരിസണിന്റെ കൂടെ പോകണമെന്ന് ഷഹാന കോടതിയെ അറിയിച്ചു. ഇത് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐയുടെ ഭീഷണി ഉണ്ടെന്നത് ഷഹാനയുടെ ബന്ധുക്കള്‍ നിഷേധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.