2ജി കേസില്‍ ദയാലു അമ്മാളിന് ജാമ്യം
Daily News
2ജി കേസില്‍ ദയാലു അമ്മാളിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th August 2014, 11:00 am

ammal[]ന്യൂദല്‍ഹി:  2ജി കേസില്‍ ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം. പ്രത്യേക സി.ബി.ഐ കോടതിയാണ് ദയാലു അമ്മാളിന് ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദയാലു അമ്മാള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി.

അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും ഇതേതുകയ്ക്കുള്ള രണ്ട് പേരുടെ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. 2ജി സ്‌പെക്ട്രം വിതരണത്തില്‍ 200 കോടിയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ദയാലു അമ്മാളിനെതിരെ കേസെടുത്തത്.

കേസില്‍ 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇത് 10 വ്യക്തികളും 9 സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.