എഡിറ്റര്‍
എഡിറ്റര്‍
ജിയാഖാന്‍ ആത്മഹത്യ: സൂരജിന്റെ ജാമ്യപേക്ഷ കോടതി നിരസിച്ചു
എഡിറ്റര്‍
Friday 21st June 2013 8:28pm

sooraj-pancholi

മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കാമുകന്‍ സൂരജ് പഞ്ചോളിക്ക് മുംബൈ കോടതി ജാമ്യം നിഷേധിച്ചു.
Ads By Google

ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് ആദിത്യ പഞ്ചോളിയുടേയും സറീനാ വഹാബിന്റെയും മകനായ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 27 വരെ സൂരജിന് ജയിലില്‍ കഴിയേണ്ടി വരും.

ജിയയുടെ വീട്ടില്‍ നിന്നും ലഭിച്ച അഞ്ച് പേജ് വരുന്ന കത്താണ് പോലീസ് സൂരജിനെതിരെ കോടതിയില്‍ ഹാജരാക്കിയത്.

എന്നാല്‍ ഇത്രയും ദീര്‍ഘമായ കത്ത് ആത്മഹത്യയ്ക്ക് മുമ്പ് ജിയ എഴുതാന്‍ സാധ്യതയില്ലെന്നും അതിനാല്‍ കത്തിന്റെ ഉടമസ്ഥതതയില്‍ സംശയിക്കേണ്ട സാഹചര്യമുണ്ടെന്നുമായിരുന്നു സൂരജിന്റെ അഭിഭാഷകരുടെ വാദം. കത്തില്‍ സൂരജിനെക്കുറിച്ച് ഒരു സൂചനയും നല്‍കുന്നില്ലെന്നും അവര്‍ വാദിച്ചു.

ബോളിവുഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ജിയയുടെ ആത്മഹത്യയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത് അടുത്ത കാലത്തായിരുന്നു.

ജിയയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നും തൂങ്ങിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും അതില്‍ രേഖപ്പെടുത്തിയിരുന്നു. സൂരജിന്റെ വഴിവിട്ട ബന്ധങ്ങളാണ് മരണ കാരണമായി ജിയയുടെ കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തെ തുടര്‍ന്ന് ജിയ ഗര്‍ഭിണിയായയെന്നും ഒരു തവണ ഗര്‍ഭഛിദ്രം  നടത്തിയതായുമൊക്കെയുള്ള വാര്‍ത്തകള്‍ ഇതിനിടെ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

Advertisement