ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ഹരജി; മരട് സിനിമയുടെ റിലീസ് തടഞ്ഞു
Malayalam Cinema
ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ ഹരജി; മരട് സിനിമയുടെ റിലീസ് തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 6:56 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റിയസംഭവത്തെ അടിസ്ഥാനമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ‘മരട് 357’ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം മുന്‍സിഫ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.

പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണയെ സിനിമ റിലീസ് ചെയ്താല് വിധിയെ അടക്കം ബാധിക്കുമെന്ന് കാണിച്ചാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഹരജി നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ സീനുകളോ ട്രെയിലറോ പുറത്തു വിടരുതെന്നും കോടതി പറഞ്ഞു. അതേസമയം സിനിമ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ആളുകളുടെ ഗൂഢശ്രമമാണ് ഈ നീക്കങ്ങള്‍ക്കു പിന്നിലെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.

നേരത്തെ ഫെബ്രുവരി 19 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് മരട് 357. ദിനേശ് പള്ളമാണ് തിരക്കഥ. അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Court blocks the release of the Malayalam Movie Maradu 357