കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
Suicide
കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലിരുത്തി ദമ്പതികള്‍ ട്രെയിനു മുന്നില്‍ ചാടി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd February 2018, 12:41 pm

തെലുങ്കാന: തെലുങ്കാനയിലെ തപ്‌റന്‍ മണ്ഡലില്‍ ദമ്പതികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇവരുടെ കുട്ടിയെ പ്ലാറ്റ്‌ഫോമിലിരുത്തിയായിരുന്നു ദമ്പതികളുടെ ആത്മഹത്യ.

നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്.

ആത്മഹത്യയ്ക്കു പുറകിലുള്ള കാരണമറിയില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.