നിലമ്പൂരില്‍ വോട്ടെണ്ണല്‍ ഇന്ന്; 7.30ന് സ്‌റ്റോക്ക് റൂം തുറക്കും
Kerala News
നിലമ്പൂരില്‍ വോട്ടെണ്ണല്‍ ഇന്ന്; 7.30ന് സ്‌റ്റോക്ക് റൂം തുറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd June 2025, 7:16 am

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 7.30ന് സ്റ്റോക്ക് റൂം തുറന്നാല്‍ ആദ്യം എണ്ണി തുടങ്ങുക പോസ്റ്റല്‍ വോട്ടുകളാണെന്നാണ് വിവരം. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് വോട്ടെണ്ണല്‍. രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങുമെന്നാണ് വിവരം.

8.10 ഓടുകൂടി ഇ.വി.എം വോട്ടുകള്‍ എണ്ണി തുടങ്ങുമെന്നാണ് വിവരം. ഓരോ അഞ്ച് മിനുട്ടിലും ഫലത്തിന്റെ പുതിയ വിവരങ്ങള്‍ അറിയുമെന്നാണ് വിവരം.

ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥരുടേതടക്കമുള്ള വോട്ടുകളാണ് പോസ്റ്റല്‍ വോട്ടുകളിലുണ്ടാവുകയെന്നും ഇത്തരത്തില്‍ 1402 പേര്‍ വോട്ടവകാശം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 1,74667 പേര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു റൗണ്ടില്‍ 14 വോട്ടിങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളാണ് ഉണ്ടാവുകയെന്നും ഇങ്ങനെ 263 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക.

Content Highlight: Counting of votes in Nilambur today; Stock room to open at 7.30