എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യതൊഴില്‍ മേഖലകളില്‍ രണ്ട് ദിവസം അവധി നല്‍കിയതിനെതിരെ പ്രതിഷേധം
എഡിറ്റര്‍
Tuesday 3rd November 2015 3:39pm

saudi-chamberറിയാദ്: സ്വകാര്യ കമ്പനികളിലെ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി ദിനം നല്‍കിക്കൊണ്ടുള്ള പുതിയ തൊഴില്‍നിയമത്തിനെതിരെ സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി രംഗത്ത്.

തൊഴിലാളികളുടെ ജോലിസമയത്തിലും അവധി ദിനങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് സൗദി തൊഴില്‍മന്ത്രാലയം പുതിയ തൊഴില്‍ നിയമം രാജ്യത്ത് നടപ്പിലാക്കിയത്.

ഒരു ദിവസം 9 മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. ഒരാഴ്ചയില്‍ 45 മണിക്കൂറാണ് പരമാവധി ജോലി ചെയ്യേണ്ട സമയം. അതേപോലെ ആഴ്ചയില്‍ രണ്ട് ദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്നും പറയുണ്ട്. അതില്‍ ഒന്ന് വെള്ളിയാഴ്ചയാകണമെന്നും നിബന്ധനയുണ്ട്.

ഇതിനെതിരെയാണ് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയത്.

Advertisement