തലശ്ശേരിയില്‍ ഷംസീറിനെതിരെ മത്സരിക്കാന്‍ സി.ഒ.ടി നസീര്‍
Kerala Election 2021
തലശ്ശേരിയില്‍ ഷംസീറിനെതിരെ മത്സരിക്കാന്‍ സി.ഒ.ടി നസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th March 2021, 11:55 am

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിക്കാനൊരുങ്ങി മുന്‍ സി.പി.ഐ.എം നേതാവ് സി.ഒ.ടി നസീര്‍. പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനാണ് നസീറിന്റെ നീക്കം. സമാനമനസ്‌ക്കരുമായി ചേര്‍ന്നാണ് പുതിയ പാര്‍ട്ടിയുടെ രൂപികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീര്‍. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു നസീര്‍. തലശേരിയുടെ വികസനം മാത്രമാണ് ലക്ഷ്യമെന്നും, നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും നസീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടു ദിവസത്തിനകം നസീര്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം നിലവിലെ എം.എല്‍.എ എ.എന്‍.ഷംസീര്‍ തന്നെയായിരിക്കും തലശേരിയിലെ ഇടതു സ്ഥാനാര്‍ഥി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: COT Naseer AN Shamseer Thalassery CPIM Kerala Election 2021