എഡിറ്റര്‍
എഡിറ്റര്‍
വിളപ്പില്‍ശാല: കേസുമായി മുന്നോട്ട് പോവുമെന്ന് നഗരസഭ
എഡിറ്റര്‍
Thursday 25th October 2012 4:26pm

തിരുവനന്തപുരം: വിളപ്പില്‍ശാല പ്രശ്‌നത്തില്‍ നഗരസഭയുടെ പ്രമേയം പാസാക്കി. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നത്തില്‍ സര്‍വ്വകക്ഷിയോഗത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് തുടരുമെന്ന് നഗരസഭ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് മേയര്‍ കെ. ചന്ദ്രിക അവതരിപ്പിച്ച പ്രമേയം നഗരസഭ ഏകകണ്ഠമായി പാസാക്കി.

Ads By Google

പകരം സംവിധാനമാകുന്നതുവരെ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. മുമ്പ് വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്ലാന്റ് അടച്ച് പൂട്ടാമെന്ന് സര്‍ക്കാര്‍ സമരക്കാര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. നഗരസഭയുടെ പുതിയ നിലപാടോടെ വിളപ്പില്‍ശാല പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവും.

കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രതിഷേധത്തെ തുടര്‍ന്ന് വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് അടച്ചിട്ടത്.

പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി പ്രതികരിച്ചു.

Advertisement