എഡിറ്റര്‍
എഡിറ്റര്‍
അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിസ്ഥാപന ഉടമ പെട്രാളൊഴിച്ച് കത്തിച്ചു
എഡിറ്റര്‍
Saturday 22nd April 2017 10:32pm

ആലപ്പുഴ: അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ സ്ഥാപന ഉടമ പെട്രോളൊഴിച്ച് കത്തച്ചു. അമ്പലപ്പുഴയിലാണ് സംഭവം.

ഇടുക്കി രാജാക്കാട് ചീരിത്തോട് കുമാരന്റെ മകന്‍ കെ.കെ വേണു, ഭാര്യ സുധ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമത്തില്‍ വേണു മരിച്ചു. സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ അമ്പലപ്പുഴയില്‍ ബി ആന്‍ഡ് ബി ചിട്ടിക്കമ്പനി നടത്തിയിരുന്ന അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുരേഷ് ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ചുവന്നാണ് ദമ്പതിമാരുടെ മൊഴി. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.


Also Read: മനുഷ്യത്വമില്ലാത്ത ‘സംരക്ഷകര്‍’; എച്ച്.ഐ.വി പോസിറ്റാവായ പെണ്‍കുട്ടികളെ കൊണ്ട് മാന്‍ഹോളിലെ മാലിന്യം കോരിപ്പിച്ച് അനാഥാലയം നടത്തിപ്പുകാര്‍, വീഡിയോ വൈറലായതോടെ വാര്‍ഡനുള്‍പ്പടെ പൊലീസ് പിടിയില്‍ 


സുരേഷ് നേരത്തെ ചിട്ടിക്കമ്പനി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ കേസുകളുണ്ട്. ശനിയാഴ്ച രാവിലെ ദമ്പതിമാര്‍ പണമാവശ്യപ്പെട്ട് സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു.

സന്ധ്യയോടെ ഇവര്‍ അമ്പലപ്പുഴയില്‍ സുരേഷിന്റെ വീട്ടിലെത്തുകയായിരുന്നു എന്നാണ് അറിവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിനു ശേഷമേ സംഭവം ആത്മഹത്യാശ്രമമാണോ കത്തിച്ചതാണോയെന്ന് വ്യക്തമാക്കാനാവുകയുള്ളൂവെന്ന് സി.ഐ. പറഞ്ഞു.

Advertisement