വ്യാജവാറ്റ് നിര്‍മ്മാണം; ഒളിവിലായിരുന്ന യുവമോര്‍ച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍
Kerala News
വ്യാജവാറ്റ് നിര്‍മ്മാണം; ഒളിവിലായിരുന്ന യുവമോര്‍ച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th June 2021, 12:44 pm

ആലപ്പുഴ: വാറ്റ് നിര്‍മ്മാണക്കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അനൂപ് എടത്വ ആണ് പൊലീസ് പിടിയിലായത്. വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്.

അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിലായിരുന്നു വാറ്റിയ ചാരയത്തിന്റെ വില്‍പ്പന.

കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. ഇതുമുതലാക്കിയായിരുന്നു ചാരായ വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു.

എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.

വീട്ടില്‍ത്തന്നെ ചാരായമുണ്ടാക്കി വെളുപ്പിനു മൂന്നു മണിയോടെ സ്വന്തം വാഹനത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ വില്‍ക്കുന്നതിന് ലിറ്ററിന് 2500 രൂപയും വീട്ടില്‍ നേരിട്ട് വന്ന് വാങ്ങുന്നതിന് ലിറ്ററിന് 1500 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.

പത്ത് കുപ്പികള്‍ ഒന്നിച്ചെടുത്താല്‍ വിലയില്‍ ഇളവുകളും ഉണ്ടായിരുന്നു. ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ വഴിയായിരുന്നു പണമിടപാടുകള്‍ നടന്നത്. അനൂപ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

ഇതിനിടെയാണ് അനൂപിനെ പൊലീസ് പിടികൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contry Alcohol production; Yuva Morcha Alappuzha district vice president arrested