വിശ്വരൂപത്തിന് പിന്നാലെ ഡി.എം.കെയുടെ മുന്‍നേതാവ് ജെ. അന്‍പഴകന്റെ ആദി ഭഗവാനെതിരെയും മതസംഘടനകളുടെ ഭീഷണി. ഹിന്ദുമതത്തെ നിന്ദിക്കുന്ന ആദിഭഗവാന്‍ എന്ന പേരും ഉള്ളടക്കവും മാറ്റമമെന്നാണ് ഹിന്ദുസംഘടനകളുടെ ആവശ്യം.
അതേസമയം തമിഴ് സിനിമയിലെ മുന്‍നിര നായകനായ അമീര്‍സുല്‍ത്താന്‍ മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ആദിഭഗവാനുണ്ട്.[]
തിരുക്കുറലിലെ ആദ്യ കുറല്‍ എന്നാണ് താന്‍ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്നും ഇപ്പോള്‍ ഉണ്ടാക്കിയത് അനാവശ്യ വിവാദമാണെന്നും മതത്തെ നിന്ദിക്കുന്ന ഒന്നും തന്റെ സിനിമയില്‍ പ്രമേയമാക്കിയില്ല എന്ന് നിര്‍മ്മാതാവ് കൂടിയായ ജെ. അന്‍പഴകന്‍ പ്രതികരിച്ചു.
കൂടാതെ സിനിമയുടെ പ്രത്യേക പ്രദര്‍ശനം തങ്ങള്‍ക്ക് വേണ്ടി നടത്തണമെന്ന സംഘടനകളുടെ വാദത്തെയും അദ്ദേഹം തള്ളികൊണ്ട ആദിഭഗവാന്‍ ആക്ഷന്‍ ചിത്രമാണെന്ന് ജെ. അന്‍പഴകന്‍ കൂട്ടിചേര്‍ത്തു.
ജയംരവിയും, നീതു ചന്ദ്രയുമാണ് ആദിഭഗവാനിലെ മറ്റു താരങ്ങള്‍. തമിഴ് രാഷ്ട്രീയത്തിലെ നിരവധി പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്മാക്കിയ നിര്‍മ്മാതാവാണ് ജെ. അന്‍പഴകന്‍ . അതുകൊണ്ട് തന്നെ സിനിമയുടെ പേരു പറഞ്ഞ് ചിലര്‍ രാഷ് ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
